എരുമപ്പെട്ടി: എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്റെയും എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ കാട്ടുതീ പ്രതിരോധ ബോധവത്കരണ റാലിയും സെമിനാറും നടത്തി. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി. രാജീവൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡെപ്യൂട്ടി എച്ച്.എം: എം.എസ്. സിറാജ് അദ്ധ്യക്ഷനായി. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം. ഗണേഷ്കുമാർ, പി.എസ്. ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.വി. രജീഷ്, എൻ.ജെ. ശ്രീജിത്ത്, പി.വി. നിധീഷ്, സി.ജി. ഫ്രാൻസീസ്, ലീല ദാസൻ, രാധാകൃഷ്ണൻ അദ്ധ്യാപകരായ എം.എസ്. രാമകൃഷ്ണൻ, സൈജു കൊളങ്ങാടൻ, ഡോളി, രേഖ പങ്കെടുത്തു. വാഴാനി ബീറ്റ് ഫോറസ്റ്റ് ഓഫീസർ റൈജു ജോസഫ് ക്ലാസെടുത്തു.