ചാലക്കുടി: കൂർക്കമറ്റം കപ്പത്തോട്ടിൽ ഒരാളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടുകൈ കുറുപ്പാശ്ശേരി തോമസ് (65)ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇയാൾ വീട്ടിൽ നിന്നും പോയതെന്ന് പറയുന്നു. വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിക്കുളങ്ങര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ആനി. മക്കൾ: സിനി, സിജി.