എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നു.
മാള: പ്രീപ്രൈമറി മേഖലയിലെ അദ്ധ്യാപകരെ സ്ഥിരപ്പെടുത്തി സേവന വേതന വ്യവസ്ഥകൾക്ക് രൂപം നൽകണമെന്ന് എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബി.ആർ.സി കോ- ഓർഡിനേറ്റർമാരായ അദ്ധ്യാപകരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകുന്നതിലെ അപാകതകൾ പരിഹരിക്കുക, എല്ലാ വിദ്യാർത്ഥികൾക്കും കായിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക, ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ ജോലിക്കയറ്റം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, പുതിയ നിയമനം ലഭിച്ച ഭാഷാ അദ്ധ്യാപകർക്ക് പി.എഫ് നൽകുക തുടങ്ങിയ ആവശ്യങ്ങളും മാളയിൽ സംഘടിപ്പിച്ച ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അദ്ധ്യാപകരെ വി.ആർ. സുനിൽകുമാർ എം.എൽ.എ ആദരിച്ചു. എൻ.കെ. ഉദയപ്രകാശ്, എടത്താട്ടിൽ മാധവൻ, എ.യു. വൈശാഖ്, എം.കെ. പ്രസാദ്, കെ.വി. വസന്ത്‌കുമാർ, ടി.എം. ബാബു, എം.പി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.