അന്തിക്കാട്: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സംസ്ഥാന സഹകരണ വകുപ്പ് കെയർഹോം പദ്ധതിയിൽ അന്തിക്കാട് പഞ്ചായത്ത് 13-ാം വാർഡിൽ താമസിക്കുന്ന കോന്നാടത്ത് ദാക്ഷായണിക്ക് അന്തിക്കാട് മൾട്ടി പർപ്പസ് കോ- ഓപറേറ്റീവ് സൊസൈറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് സുനിൽ അന്തിക്കാട് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം ശാന്ത സോളമൻ, കെ.ബി. രാജീവ്, അഡ്വ. കെ.ബി. രണേന്ദ്ര നാഥ്, ഗൗരി ബാബു മോഹൻദാസ്, ഉസ്മാൻ അന്തിക്കാട്, പി.ആർ. രാജീവ്, ഫ്രാൻസിസ് ആലപ്പാട്ട്, സെക്രട്ടറി രജിത അജിത് എന്നിവർ പ്രസംഗിച്ചു.