തൃപ്രയാർ: നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിച്ച ശക്തിമണ്ഡപത്തിന്റെ സമർപ്പണം നടത്തി. ഇയ്യാനിത്തറ സുകുമാരൻ മാസ്റ്ററും കുടുംബവുമാണ് മണ്ഡപം പണി തീർത്ത് നൽകിയത്. ക്ഷേത്രം തന്ത്രി ഡോ ടി.എസ്. വിജയൻ ശാന്തി മുഖ്യകാർമ്മികനായിരുന്നു. മേൽശാന്തി എൻ.എസ്. ജോഷി സഹകാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ഇ.കെ. സുരേഷ്, സെക്രട്ടറി ഇ.എസ്. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ഇ.ആർ. രാജു, ഇ.എൻ. പ്രദീപ്കുമാർ, രക്ഷാധികാരികളായ സുധാകരൻ, തിലകൻ, പ്രഫുല്ലചന്ദ്രൻ, ജയതിലകൻ, ശശിധരൻ എന്നിവർ നേതൃത്വം നൽകി.