തൃശൂർ: കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി ഡോ. പി. രഘുപ്രസാദിനെയും (മലപ്പുറം) ജനറൽ സെക്രട്ടറിയായി ഡോ. എസ് ദുർഗാപ്രസാദിനെയും (തിരുവനന്തപുരം) തിരഞ്ഞെടുത്തു. പൊതുസമ്മേളനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. പി. രഘുപ്രസാദ് അദ്ധ്യക്ഷനായിരുന്നു. സി.എൻ. ജയദേവൻ എം.പി , പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോ. ജെ. ഹരീന്ദ്രൻ നായർ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. അനിത ജേക്കബ്, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. എം. സുഭാഷ്, ഡോ. സാദത്ത് ദിനകർ, ഡോ. എ.എസ്. പ്രശാന്ത്, ഡോ. ഡി. രാമനാഥൻ, ഡോ. എസ്.ജെ. സുഗത, ഡോ. എം.എസ്. പ്രദീപ്, ഡോ. ഇ.എഫ്. വർഗീസ്, ഡോ. എസ്.കെ. ശ്രീരാജ്, ഡോ. കെ.വി. വിജിത്ത്, ഡോ. കെ.ബി. സജു, ഡോ. ബെറ്റ്‌സി വർഗീസ്, എഡ്വിൻ ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.