eyanni-temple
പൊങ്കാല സമർപ്പണം

തൃപ്രയാർ: നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് ദേവിക്ക് പൊങ്കാല സമർപ്പണം നടത്തി. ക്ഷേത്രം മേൽശാന്തി എൻ.എസ് ജോഷി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ദേവിക്ക് ശതകലശാഭിഷേകം നടന്നു. ശതകലശാഭിഷേകത്തിന് ഡോ: ഒ.വി ഷിബു, വിവേക് മാസ്റ്റർ, വിനോദ് ശാന്തികൾ തുടങ്ങിയവർ നേതൃത്വം നല്കി. ക്ഷേത്രം പ്രസിഡന്റ് ഇ.കെ സുരേഷ്, സെക്രട്ടറി ഇ.എസ് സുരേഷ് ബാബു, ഇ.എൻ.ടി സ്നിതീഷ്. രാജു, പ്രദീപ് കുമാർ തുടങ്ങിയവർ നേതൃത്വം നല്കി.....