ചാവക്കാട്: ചക്കംകണ്ടം ശ്രീരാമം കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മകര സംക്രമ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ലക്ഷ ദീപം തെളിക്കും. വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സദസ് പുലിയന്നൂർ കൃഷ്ണൻ നമ്പൂതിപ്പാട് ഉദ്ഘാടനം ചെയ്യും. പ്രൊഫ. സി.സി. വിജയൻ അദ്ധ്യക്ഷത വഹിക്കും. വണ്ടൂർ ശങ്കരാശ്രമത്തിലെ സ്വാമി പരമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് വൈകിട്ട് ആറിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിപ്പാട് ആദ്യ ദീപം പകർന്ന് ലക്ഷ ദീപ സമർപ്പണം നടത്തും. ദീപാരാധനയ്ക്ക് ശേഷം ഭജനയുണ്ടാകുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് എ.എ. ശിവരാമൻ,സെക്രട്ടറി സി.ആർ. നിർമൽ,ട്രഷറർ ബാബു കരുത്താറൻ, വിനോദ് പാണ്ടരിക്കൽ എന്നിവർ അറിയിച്ചു.