തൃശൂർ : പരസ്യങ്ങൾ കൊണ്ട് വികൃതമായിരുന്ന കളക്ടറേറ്റിന്റെ മതിലുകളിൽ ഇനി നാടിന്റെ നേർക്കാഴ്ച്ചകൾ നിറയും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് സമൂഹത്തിന്റെ നേർക്കാഴ്ച്ചകൾ മതിലുകളിൽ നിറയ്ക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ അയ്യന്തോൾ സിവിൽ സ്റ്റേഷന്റെ മതിലുകളിൽ വിവിധ എന്നീ വിഷയങ്ങളെ മുൻ നിറുത്തി തൃശൂർ ഫൈൻ ആർട്‌സ് കോളേജിന്റെ നേതൃത്വത്തിൽ ചുമർചിത്ര കലാകാരന്മാരും കളക്ടറുടെ ഫേസ്ബുക്കിലൂടെ രജിസ്റ്റർ ചെയ്ത കലാകാരന്മാരും കുട്ടികളും ചേർന്നാണ് ചിത്രങ്ങൾ വരച്ച് വേറിട്ട കാഴ്ച്ച ഒരുക്കുന്നത്.

കളക്ടറേറ്റിന്റെ മതിലുകളും സമീപത്തുള്ള പാർക്കിന്റെ മതിലുകളിലുമാണ് ചിത്രങ്ങൾ വരയ്ക്കുന്നതിന് തെരഞ്ഞെടുത്തത്. ഇതിന് ശേഷം നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും മതിലുകളിൽ ഇതേ സന്ദേശങ്ങൾ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ ചിത്രങ്ങൾ വരയ്ക്കാനുള്ള 100 ഓളം വരുന്ന സന്നദ്ധ പ്രവർത്തകർ. പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെ നേരിട്ട ജനതയുടെ ഒരുമയുടെ നാൾവഴികളാണ് ചിത്രങ്ങളായി ഇവർ മതിലിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ഇതിനാവശ്യമായ ചായങ്ങളും അനുബന്ധ സാധനങ്ങളും വിവിധ വിഭാഗങ്ങളിലുള്ള ആളുകളിൽ നിന്നും സംഭാവനയായി സ്വീകരിച്ചാണ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം ജില്ലാ കലക്ടർ ടി.വി. അനുപമ നിർവഹിച്ചു. അസി. കളക്ടർ പ്രേംകൃഷ്ണ, കോർഡിനേറ്റർ മുജീബ് റഹ്മാൻ, ജയൻ അയ്യന്തോൾ , എം.വി. ജീത്തു തുടങ്ങിയവർ പങ്കെടുത്തു.....