jobi
പിടിയിലായ ബസ് ഡ്രൈവർ ജോബി

തൃശൂർ: ശക്തൻ സ്റ്റാൻഡിൽ വയോധിക മേരിയുടെ ദാരുണ അപകടത്തിനിടയാക്കിയ ബസും, ഡ്രൈവറും പൊലീസ് പിടിയിൽ. കല്ലേറ്റുംകര സ്വദേശി മരത്താംപള്ളി വീട്ടിൽ ജോബിയാണ് (41) അറസ്റ്റിലായത്. കൊടുങ്ങല്ലൂർ- തൃശൂർ റൂട്ടിലോടുന്ന എം.എസ് മേനോൻ ബസാണ് കസ്റ്റഡിയിലെടുത്തത്. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയാണ് അറസ്റ്റ്. തലയിലൂടെ ബസ് കയറിയിറങ്ങി മേരി (73) മരണപ്പെട്ടിരുന്നു. അപകടം തിരക്കിനിടയിൽ ആരും കാണാതിരുന്നതാണ് അന്വേഷണത്തിന് വിലങ്ങുതടിയായത്. പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയാണ് ബസ് കസ്റ്റഡിയിലെടുത്തത്. ഈസ്റ്റ് സി.ഐ ബിജുകുമാർ, എ.എസ്.ഐമാരായ പൗലോസ്, ബാബു, പൊലീസുകാരായ നിഭാഷ്, ഹരീഷ്, ശ്രീകുമാർ, മുകേഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.