കരുവന്നൂർ : ശരീര സൗന്ദര്യ മത്സരത്തിലെ ഉയർന്ന മത്സരവിഭാഗമായ മിസ്റ്റർ ഏഷ്യ മത്സരത്തിന് സെലക്ഷൻ ലഭിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടിനാൽ പോകാൻ സാധിക്കാതെ വലയുകയാണ് ആറാട്ടുപുഴ സ്വദേശി മുളങ്ങാട്ടിൽ വീട്ടിൽ രജീഷ്. 15 വർഷമായി ജിമ്മിൽ പരിശീലനം നടത്തുന്നു. മിസ്റ്റർ കേരള ഉൾപ്പെടെ നിരവധി ടൈറ്റിലുകൾ സ്വന്തമാക്കി. നിർദ്ധന കുടുംബത്തിലെ അംഗമായ രജീഷിന് മിസ്റ്റർ ഏഷ്യ പോലുള്ള വലിയ മത്സരത്തിന് പോകുന്നതിനുള്ള സാമ്പത്തിക നിലയില്ല. ഡ്രൈവറായ അച്ഛനും ജിമ്മിൽ പരിശീലകനായി പോകുന്ന രജീഷിനും കിട്ടുന്നത് തുച്ഛമായ ശമ്പളമാണ്. കൃത്യമായ ഭക്ഷണവും, യാത്രാചെലവും മത്സരത്തിനായുളള വലിയ രജിസ്‌ട്രേഷൻ തുകയും അപ്രാപ്യമാണ്. കഴിഞ്ഞ തവണയും മിസ്റ്റർ ഏഷ്യ മത്സരത്തിന് പങ്കെടുക്കാൻ സെലക്ഷൻ ലഭിച്ചിരുന്നുവെങ്കിലും ബാങ്കോങ്ക് വരെ പോകാനുള്ള പണമുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ ഡൽഹിയിലാണ് മത്സരം ഫോൺ . 9972299962.