ചാലക്കുടി: അരൂർമുഴി അയ്യപ്പക്ഷേത്രത്തിലെ മഹോത്സവം ഭക്തിസാന്ദ്രം. കാവടിയാട്ടം, പകൽപ്പൂരം, പള്ളിവേട്ട എന്നിവയായിരുന്നു ചടങ്ങുകൾ. ക്ഷേത്രത്തിൽ നിന്നും രാവിലെ പുറപ്പെട്ട കാവടി സംഘം അരൂർമുഴി ജംഗ്ഷനിലായിരുന്നു നിറഞ്ഞാടിയത്. വൈകീട്ട് പകൽപ്പൂരവും നടന്നു. അഭിഷേകങ്ങൾ, വിളക്കെഴുന്നള്ളിപ്പ്, അന്നദാനം, പള്ളിവേട്ട എന്നിവയും നടന്നു.തിങ്കളാഴ്ച ആറാട്ടും നടക്കും.