gvr-mattom-pradikshanam
മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണം.

ഗുരുവായൂർ: മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിലെ തിരുനാൾ സമാപിച്ചു. ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോമോൻ പൊന്തേക്കൻ മുഖ്യകാർമികനായി. ഫാ. പിന്റോ പുലിക്കോട്ടിൽ സന്ദേശം നൽകി. വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലേക്ക് പ്രദക്ഷിണം നടന്നു. അമ്പ് എഴുന്നള്ളിപ്പുകൾ രാത്രി സമാപിച്ചു. വികാരി ഫാ. ജോസ് വല്ലൂരാൻ, അസി. വികാരി ഫാ. ജിക്‌സൻ മാളോക്കാരൻ, കൈക്കാരന്മാരായ സി.എ. വിൽസൺ, റാഫേൽ കാക്കശേരി, ജോൺസൺ സി. തോമസ്, പി.ടി. സേവി എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.