പരിയാരം: പരിയാരം കൊമ്പൻപ്പാറകടവ് തടയണയിൽ ഷട്ടറുകൾ പുനഃസ്ഥാപിച്ചു. പ്രളയത്തെ തുടർന്ന് നീക്കം ചെയ്തതായിരുന്നു ഷട്ടറുകൾ. മുനിപ്പാറ തടയണ പണിയുന്നതിന്റെ ഭാഗമായി പുഴയിൽ ജലനിരപ്പ് കുറയ്ക്കുന്നതിന് കൊമ്പൻപ്പാറകടവ് തടയണയിൽ ഷട്ടറുകൾ പുനഃസ്ഥാപിച്ചിരുന്നില്ല. മുനിപ്പാറ തടയണയുടെ കോൺക്രീറ്റിംഗ് പണികൾ പൂർത്തിയായതിനെ തുടർന്നാണ് കൊമ്പൻപ്പാറകടവ് തടയണയിൽ ഷട്ടറുകൾ പുനഃസ്ഥാപിച്ചത്. ഇതേത്തുടർന്ന് പുഴയിൽ പരിയാരം ഭാഗത്തും കപ്പത്തോട്ടിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.