തൃശൂർ : സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ വിവാദത്തിൽപ്പെട്ട സംവിധായകൻ പ്രിയനന്ദനനെ പിൻതുണച്ച് അശോകൻ ചെരുവിൽ. സംഘപരിവാറിന് ആളു തെറ്റിയെന്നും ഈ പ്രിയനന്ദനൻ നിങ്ങൾ കരുതും പോലെയുള്ള സിനിമക്കാരനല്ലായെന്നും അശോകൻ ചരുവിൽ ഫേസ് ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. മണ്ണിൽ പണിയെടുത്ത് ജീവിച്ച ബാല്യം. അടിസ്ഥാന വർഗ്ഗത്തിൽ നിന്ന് വന്ന് പണിയെടുക്കുന്നവന്റെ രാഷ്ട്രീയക്കരുത്തിൽ നിൽക്കുന്നവൻ സ്വന്തം അഭിപ്രായം സ്വന്തം ഭാഷയിൽ പറയും. അതിൽ കലാകാരന്റെ അവകാശമായ ധിക്കാരവും ക്ഷോഭവും കലരും. അതെല്ലാം വിവേചിച്ചറിയാനുളള വിവേകം മലയാളിക്കുണ്ട്. അക്ഷരവിരോധികളായ ഒരു പറ്റം വർഗ്ഗീയ ഗുണ്ടകൾ വന്ന് പാട്ടകൊട്ടിയാൽ ഈ കലാകാരൻ ഭയപ്പെടും എന്നു കരുതരുതെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു.