udayageethy
ഉദയഗീതി പരിപാടി വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

മാള: പ്രളയാനന്തര വീണ്ടെടുപ്പിനായി അന്നമനട വിവേകോദയം വിദ്യാമന്ദിർ വിദ്യാലയത്തിൽ ഉദയഗീതി സംഘടിപ്പിച്ചു. പ്രളയത്തിൽ 25 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ഈ സ്ഥാപനത്തിനുണ്ടായത്. ചാലക്കുടിപ്പുഴയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന്റെ കമ്പ്യൂട്ടർ ലാബുകൾ , ലൈബ്രറി, ഫർണിച്ചറുകൾ അടക്കമുള്ള എല്ലാം നഷ്ടപ്പെട്ടിരുന്നു.

ഇവിടത്തെ പകുതിയിലധികം വിദ്യാർത്ഥികളുടെ കുടുംബങ്ങളും പ്രളയക്കെടുതിയിലായിട്ടുണ്ട്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വിദ്യാലയം നിരവധി സുമനസുകളുടെ സഹായത്തോടെയാണ് വീണ്ടും തുറന്ന് പ്രവർത്തിക്കാനായത്. വീണ്ടെടുപ്പിലേക്കുള്ള ധനസമാഹരണത്തിനായി സംഘടിപ്പിച്ച ഗാനമേളയ്ക്ക് പി. ജയചന്ദ്രൻ നേതൃത്വം നൽകി. ഉദയഗീതി പരിപാടി വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു.......