paliative-caredina-rali
എരുമപ്പെട്ടി പഞ്ചായത്തിന്റെയും സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ എരുമപ്പെട്ടിയിൽ നടത്തിയ പാലിയേറ്റീവ് കെയർ ദിനറാലി.

എരുമപ്പെട്ടി: പഞ്ചായത്തിന്റെയും വടക്കാഞ്ചേരി ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികൾക്കായി സ്‌നേഹസംഗമം സംഘടിപ്പിച്ചു. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എം. ഷൈല അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ, ചെയർപേഴ്‌സൺ പ്രീതി സതീഷ്, ആശുപത്രി സൂപ്രണ്ട് ഡോ. രശ്മി, മെഡിക്കൽ ഓഫീസർ ഡോ. രേഖ, ആയുർവേദ മെഡിക്കൽ ഓഫീസർ ഷേർലെറ്റ്, ഹോമിയോ മെഡിക്കൽ ഓഫീസർ ശ്രീജിത്ത്, ഹെൽത്ത് സൂപ്പർ വൈസർ പ്രകാശ്, വ്യാപാരി വ്യവസായി പ്രസിഡന്റ് എം.വി. ബാബു മാസ്റ്റർ, പഞ്ചായത്ത് അംഗംങ്ങളായ സി.ടി. ഷാജൻ, റോസി പോൾ, പ്രസീദ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. പാലിയേറ്റീവ് രോഗികൾക്ക് ഭക്ഷ്യ വസ്തുവടങ്ങിയ കിറ്റ് വിതരണം ചടങ്ങിൽ നടന്നു. പാലിയേറ്റീവ് കെയർ ദിന റാലിയും, പാലിയേറ്റീവ്, ആശാ വർക്കർമാരുടെയും തേജസ് കോളേജ് വിദ്യാർത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.