kshethrolsavam
മണത്തല പനയ്ക്കൽ ശ്രീകന്യകാ മഹേശ്വരി ക്ഷേത്രത്തിൽ വേളൂർ വി.കെ. രാജൻ ആൻഡ് പാർട്ടിയുടെ തിറ

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തി സാന്ദ്രമായി. രാവിലെ അഞ്ചിന് ഗണപതിഹോമം, മലർ നിവേദ്യം, കലശപൂജകൾ, ഉപദേവ പൂജകൾ, ഹനുമാൻ സ്വാമിക്ക് നവകാഭിഷേകം പൂജ, ദേവിക്ക് നവകാഭിഷേകം, ഉച്ചപൂജ, വൈകിട്ട് ദീപാരാധന, അത്താഴപൂജ എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ദൊണ്ടുമഠം ബാലചന്ദ്രന്റെ മുഖ്യ കാർമ്മികത്വത്തിലും, മേൽശാന്തി ഷാജിയുടെ സാന്നിദ്ധ്യത്തിലും പരിപാടികൾ നടന്നു.

ഉച്ചയ്ക്ക് 2.30ന് മണത്തല പനയ്ക്കൽ ശ്രീകന്യകാ മഹേശ്വരി ക്ഷേത്രത്തിൽ നിന്ന് വേളൂർ വി.കെ. രാജൻ ആൻഡ് പാർട്ടിയുടെ തിറ, പൂതൻ അകമ്പടിയോടെ പൂരം വരവ്, തുടർന്ന് മൂന്നിന് ക്ഷേത്രത്തിൽ നിന്ന് എം.ഡി. ജനാർദ്ദനൻ മണത്തലയുടെ ചെണ്ട മേളത്തോടു കൂടിയ എഴുന്നള്ളിപ്പ്, രാത്രി ഒമ്പതിന് താലം വരവ് എന്നിവയുമുണ്ടായി. പെരുമ്പാവൂർ അകംപള്ളി തറവാട് വക അന്നദാനവും ഉണ്ടായിരുന്നു. ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ഇ.എ. രവീന്ദ്രൻ മറ്റും ക്ഷേത്രോത്സവ പരിപാടിക്ക് നേതൃത്വം നൽകി.