ചാവക്കാട്: പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ മഹോത്സവം ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായി നടന്നു. രാവിലെ മൂന്നിന് നിർമ്മാല്യദർശനം, തുടർന്ന് വാകചാർത്ത്, മലർനിവേദ്യം, കേളി, ഉഷപൂജ, എതൃത്ത് പൂജ, നിവേദ്യം ഉച്ചപൂജ എന്നിവ നടന്നു. ക്ഷേത്രത്തിലെ പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പ് ചൊവ്വല്ലൂർ മോഹനൻ ആൻഡ് പാർട്ടിയുടെ പേരകം ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ്, ദീപാരാധന തുടർന്ന് കനലാട്ടം നടയ്ക്കൽ പറ പള്ളിത്താഴം എഴുന്നള്ളിപ്പ്, തുടർന്ന് താഴത്തെ കാവ് വടക്കുംവാതിക്കൽ ഗുരുതി തർപ്പണത്തോടെ സമാപനം എന്നിവ നടന്നു. മല്ലാട് കൂമ്പിൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് സംഘ സാരഥി ഉത്സവാഘോഷ കമ്മിറ്റിയുടെ തെയ്യം, തിറ, പൂതം എന്നിവയുമുണ്ടായിരുന്നു. ഉച്ചയ്ക്ക് ശ്രീഭദ്ര അന്നദാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്നദാനം ഉണ്ടായിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ വേണുഗോപാൽ കരിപ്പോട്ട്, ശശി ആനക്കോട്ടിൽ, എ. വേലായുധകുമാർ, സദാനന്ദൻ തൈക്കാട്ടിൽ, സുധാകരൻ മുണ്ടന്തറ, ബാലചന്ദ്രൻ, കെ.വി. ദാസൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.