sila-sthapanam
മതിലകം എമ്മാട് ടി.ആർ. അയ്യപ്പൻ മാസ്റ്റർ സ്മാരക വായനശാല കെട്ടിടത്തിന്റെ ശിലസ്ഥാപനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവ്വഹിക്കുന്നു.

കയ്പ്പമംഗലം: മതിലകം എമ്മാട് ടി.ആർ. അയ്യപ്പൻ മാസ്റ്റർ സ്മാരക വായനശാല കെട്ടിടത്തിന്റെ ശിലസ്ഥാപനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി മുഖ്യാതിഥിയായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എ. നസീർ, ജില്ലാ പഞ്ചായത്തംഗങ്ങളായ ബി.ജി. വിഷ്ണു, നൗഷാദ് കൈതവളപ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുവർണ്ണ ജയശങ്കർ, ബ്ലോക്ക് പഞ്ചായത്തംഗം ലൈന അനിൽ, പഞ്ചായത്തംഗം വിജയലക്ഷ്മി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഇ.ടി.ടൈസൻ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും 11.50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പണിയുന്നത്.