വാടാനപ്പിള്ളി: ഹർത്താലിനിടെ വാടാനപ്പിള്ളിയിൽ കർഷക സഹകരണസംഘം നീതി ടെക്സ്റ്റയിൽസ് അടിച്ചു തകർത്ത സംഭവത്തിൽ ഒമ്പത് ബി.ജെ.പി പ്രവർത്തകരെ വാടാനപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ച് സ്വദേശികളായ മണ്ണാംപുറത്ത് സുനിൽ, കുറുപ്പത്ത് ഹരിപ്രസാദ്, വൻപുള്ളിപ്പറമ്പിൽ മിഥുൻ, പനക്കപ്പറമ്പിൽ ധനീഷ്, ഇയ്യാനി കോറോത്ത് സന്തോഷ് കുമാർ, ഇത്തിക്കാട്ട് മനോഹരൻ, തൃത്തല്ലൂർ സ്വദേശികളായ പഴഞ്ചേരി ജോജിൻ, കോരത്ത് അരുൺദാസ്, നടുവിൽക്കര പൂവത്തുപറമ്പിൽ ഷൈജു എന്നിവരാണ് പിടിയിലായത്. വാടാനപ്പിള്ളി എസ്.ഐ എം.കെ രമേഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.....