എരുമപ്പെട്ടി: ഹരിത വിദ്യാലയത്തിന്റെ ഭാഗമായി എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ തുണി ബാഗുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക എ.എസ്. പ്രേംസി അദ്ധ്യക്ഷയായി. എസ്.എസ്.എൽ.സി സ്പെഷ്യൽ ക്ലാസിലെ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്നതിനാവശ്യമായ പാത്രങ്ങൾ സാമൂഹിക പ്രവർത്തകനായ മേജർ ജോസഫ് സംഭാവനയായി നൽകി. ജില്ലാതല മാറ്റ് പരീക്ഷയിലേക്ക് തിരഞ്ഞെടുത്ത 5-ാം ക്ലാസ് വിദ്യാർത്ഥി മാളവികയെ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് കുഞ്ഞുമോൻ കരിയന്നൂർ, ഡെപ്യൂട്ടി എച്ച്.എം എം.എസ്. സിറാജ്, സംസ്കൃതം ക്ലബ് കൺവീനർ ശ്രീദേവി, എം.എസ്. രാമകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി നന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.