anil
അനിൽ

ഇരിങ്ങാലക്കുട: കരുവന്നൂർ ബംഗ്ലാവ് സെന്റ് ജോസഫ് സ്‌കുളിന് സമീപം കാറും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കരുവന്നൂർ പനംങ്കുളം സ്വദേശി അറയ്ക്കൽ വേലായുധൻ മകൻ അനിൽ (43) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 11.30ഓടെയാണ് അപകടം നടന്നത്. കൊടുങ്ങല്ലൂർ സ്വദേശികൾ തൃശ്ശൂരിൽ ക്ഷേത്രദർശനം നടത്തി മടങ്ങും വഴി സെന്റ് ജോസഫ് സ്‌കൂളിന് സമീപം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വരുകയായിരുന്ന അനിലിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലും തകർത്ത് സമീപത്തെ പറമ്പിലേയ്ക്ക് അനിൽ തെറിച്ച് വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കില്ലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മിനി. മക്കൾ: മനുകൃഷ്ണ, ശ്രീഹരി.