thara-kallidal
ഒരുമനയൂർ സഹകരണ ബാങ്ക് മുഖേന നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയിലെ ആദ്യത്തെ വീടിന് തറക്കല്ലിടുന്നു

ചാവക്കാട്: പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്നു പോയവർക്ക് വേണ്ടി ഒരുമനയൂർ സഹകരണ ബാങ്ക് മുഖേന നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയിലെ ആദ്യത്തെ വീടിന് തറക്കല്ലിട്ടു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ, ഒരു മനയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. സലീം എന്നിവർ സംയുക്തമായി തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ് പ്രദേശത്ത് പുതുവീട്ടിൽ ഷെക്കീറിനാണ് വീട് നിർമ്മിക്കുന്നത്. ഏഴ് ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള നാല് വീടുകളാണ് കടപ്പുറം ഗ്രാമ പഞ്ചായത്തിൽ പദ്ധതി പ്രകാരം നിർമ്മിക്കുന്നത്.

വാർഡ് മെമ്പർ ഷൈല മുഹമ്മദ്, കടപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം. മനാഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷംസിയ തൗഫീഖ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റസിയ അമ്പലത്ത്, ഷാലിമ സുബൈർ, പി.എം. മുജീബ്, പി.എ. അഷ്ക്കറലി, ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമാരായ കെ.എം. ഇബ്രാഹിം, വി.കെ. ഉസ്മാൻ, ഡയറക്ടർമാരായ റാഫി വലിയകത്ത്, എ.ടി. മുജീബ്, ഇ.പി. കുര്യാക്കോസ്, അബ്ദുൾ റസാഖ്, നാദിയ കാരയിൽ, പി.കെ. ശശികല തുടങ്ങിയവർ സംസാരിച്ചു.