vollyball-winners
എസ്.എൻ.എസ്.സി ചെന്ത്രാപ്പിന്നിയുടെ അഖില കേരള വോളിബാൾ ടൂർണ്ണമെന്റിൽ ജേതാക്കളായ കെ.എസ്.ഇ.ബിക്ക് ഡിവൈ.എസ്.പി ഫേമസ് വർഗീസ് ട്രോഫി വിതരണം ചെയ്യുന്നു.

കയ്പ്പമംഗലം: എസ്.എൻ.എസ്.സി ചെന്ത്രാപ്പിന്നിയുടെ 50-ാമത് അഖില കേരള വോളിബാൾ ടൂർണ്ണമെന്റ് സമാപിച്ചു. ഫൈനൽ മത്സരത്തിൽ തുടർച്ചയായി മൂന്ന് സെറ്റുകൾ നേടി കേരള പൊലീസിനെ പരാജയപെടുത്തിയാണ് കെ.എസ്.ഇ.ബി തിരുവനന്തപുരം ജേതാക്കളായത്. മികച്ച താരമായി കെ.എസ്.ഇ.ബിയിലെ അൻസബിനെ തിരഞ്ഞെടുത്തു. ജേതാക്കൾക്കുള്ള തഷ്ണാത്ത് കൃഷ്ണൻ മെമ്മോറിയൽ റോളിംഗ് ട്രോഫിയും എം.എം. യൂസഫ് മെമ്മോറിയൽ ട്രോഫിയും കെ.എസ്.ഇ.ബിക്കും, റണ്ണേഴ്‌സ് അപ്പിനുള്ള കൊല്ലാറ ചാത്തുണ്ണി മെമ്മോറിയൽ റോളിംഗ് ട്രോഫിയും മാരാത്ത് വേലപ്പൻ മെമ്മോറിയൽ ട്രോഫിയും കേരള പൊലീസിനും ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസ് വിതരണം ചെയ്തു. എ.കെ. രാമനാഥൻ, എം.ഡി. സുരേഷ് കുമാർ, പി.സി. രവിമാസ്റ്റർ, കെ.ജി. കൃഷ്ണനുണ്ണി, സുമൻ പണിക്കശ്ശേരി, ശശി തുരുത്തി, സാജു കാളാന്ത്ര എന്നിവർ നേതൃത്വം നൽകി.