ഗുരുവായൂർ: കൗൺസിലർ ടി.കെ. വിനോദ് കുമാറിനെ ആക്ഷേപിക്കുകയും കോൺഗ്രസിൽ നിന്നു പുറത്താക്കി അപമാനിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൻ ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപന്റെ കോലം കത്തിച്ചു. ബഷീർ പൂക്കോട്, ജലീൽ പണിക്കവീട്ടിൽ, പി.എസ്. രാജൻ, പ്രസാദ് പൊന്നരശേരി എന്നിവരുടെ നേതൃത്വത്തിലാണ് കോലം കത്തിക്കൽ. ഇവരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ ശേഷമാണ് ടി.എൻ. പ്രതാപന്റെ കോലവും കത്തിച്ചത്. ഗുരുവായൂർ കിഴക്കെനടയിലായിരുന്നു പ്രകടനം. കാർഷിക വികസന ബാങ്ക് ഡയറക്ടർ ഉദയൻ ആന കോട്ടി, മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ. മോഹനൻ, മുൻ മണ്ഡലം പ്രസിഡന്റ് എം.വി. ലോറൻസ് എന്നിവർ സംസാരിച്ചു. സഹകരണ സംരക്ഷണ സമിതിയുടെ നേതാക്കളായ രാജേന്ദ്രൻ കണ്ണത്ത്, കെ.ബി. രാജീവ് കാവീട്, ദിനേശൻ വട്ടം പറമ്പിൽ, സി. അബ്ദുൾ മനാഫ്, ബക്കർ പിള്ളക്കാട് എന്നിവർ സംസാരിച്ചു.