ഗുരുവായൂർ: ക്ഷേത്രത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രകിരീടം വഴിപാടായി ലഭിച്ചു. തെക്കേനടയിൽ ശ്രീനിധി ഇല്ലത്ത് ശിവകുമാർ, പത്‌നി വത്സല എന്നിവരാണ് വഴിപാട് സമർപ്പണം നടത്തിയത്. പുലർച്ചെ നിർമ്മാല്യ ദർശനത്തിന് ശേഷം ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, പി. ഗോപിനാഥൻ, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ ചേർന്ന് കിരീടം ഏറ്റുവാങ്ങി. ശംഖാഭിഷേകം കഴിഞ്ഞ് മേൽശാന്തി കലിയത്ത് പരമേശ്വരൻ നമ്പൂതിരി കിരീടം ഗുരുവായൂരപ്പന് അണിയിച്ചു. ഈജിപ്തിലെ കെയ്‌റോയിൽ ഉദ്യോഗസ്ഥനായിരുന്നു ശിവകുമാർ...