തൃപ്രയാർ: കേരളത്തിൽ സ്ത്രീ സമത്വത്തിന്റെ പേരിൽ നൂറ്റാണ്ടുകളുടെ വിശ്വാസങ്ങളെ ചവിട്ടി മെതിക്കാൻ ശ്രമിക്കുന്നവർ മുത്തലാഖിനെതിരെ രംഗത്തുവന്നത് അപഹാസ്യമാണെന്ന് യുവമോർച്ച ദേശീയ അധ്യക്ഷ പൂനം മഹാജൻ അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തിൽ യുവമോർച്ച ദേശീയ നേതൃത്വം കേരളത്തിലെ വിശ്വാസികളോടൊപ്പമാണെന്ന് കേരളത്തിലെ യുവാക്കളുമായി തത്സമയ വീഡിയോ സംവാദം നടത്തുകയായിരുന്നു പൂനം മഹാജൻ.യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ വിജയ് ലക്ഷ്യ 2019, മോദി എഗൈൻ ക്യാമ്പൈനു തുടക്കം കുറിച്ചു കൊണ്ട് യുവമോർച്ച ദേശീയ അദ്ധ്യക്ഷ പൂനം മഹാജൻ അരുണാചൽപ്രദേശിലെ തവാങ്ങിൽ നിന്നും രാജ്യമെമ്പാടുമുള്ള അര ലക്ഷം യുവാക്കളുമായി തത്സമയ വീഡിയോ സംവാദമാണ് സംഘടിപ്പിച്ചത്. കേരളത്തിൽ തൃപ്രയാർ കിഴക്കേ നടയിൽ പ്രവർത്തകർ സംവാദത്തിൽ പങ്കെടുത്തു.
യുവമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ മുരുകാനന്ദൻ, സംസ്ഥാന പ്രസിഡന്റ് അഡ്വ: പ്രകാശ് ബാബു. ജില്ല അദ്ധ്യക്ഷൻ പി.ഗോപിനാഥ്, ജനറൽ സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, ജില്ലാ സമിതി അംഗമായ സി.ജെ ജിനു, ഐ.ടി സെൽ സംസ്ഥാന കൺവീനർ അഭിലാഷ്, സഹ കൺവീനർ സൂരജ് ഇലന്തൂർ, മണ്ഡലം പ്രസിഡന്റ് വിജിത്ത് പാറളം, ശരവണൻ കെ.എസ് , ശ്രീകാന്ത്, കൃഷ്ണദത്ത് എന്നിവർ നേതൃത്വം നൽകി.....