തൃശൂർ: ജില്ലയിലെ 14 ആരാധനാലയങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി 8,99,59,215 രൂപ അനുവദിച്ചു. കേന്ദ്ര വിനോദ സഞ്ചാരവകുപ്പിന്റെ പദ്ധതിയുടെ ഭാഗമാണിത്. തീർത്താടകർക്ക് സൗകര്യം ലഭിക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യവികസനത്തിന് പണം ഉപയോഗിക്കാമെന്ന് മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
റോഡുകൾ, പാർക്കിംഗ്, ശുദ്ധ ജലസൗകര്യം, ഭക്ഷണശാലകൾ എന്നിവ ഇവിടെ ഒരുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃപ്രയാർ ശ്രീരാമ ക്ഷേത്രം - 1.98 കോടി, ചേരമാൻ മസ്ജിദ്, കൊടുങ്ങല്ലൂർ - 1 കോടി , സെന്റ് തോമസ്ചർച്ച് പാലയൂർ - 1.05 കോടി, സെന്റ് മാർത്തോമ സെന്റർ കൊടുങ്ങല്ലൂർ - 1.42 കോടി, കാൽഡിയൻ സിറിയൻ ചർച്ച് തൃശൂർ - 20.57ലക്ഷം, ചാത്തനക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രം - 56.11ലക്ഷം, ചേർപ്പ് ശ്രീ ഭഗവതി ക്ഷേത്രം - 73.48 ലക്ഷം, കൂടൽമാണിക്യം ക്ഷേത്രം ഇരിങ്ങാലക്കുട - 19.80 ലക്ഷം, മണത്തല ജുമായത്ത് മോസ്‌ക്, ചാവക്കാട് - 63.73ലക്ഷം , പൊഞ്ഞനം ഭഗവതി ക്ഷേത്രം, കാട്ടൂർ - 84.41ലക്ഷം, സെന്റ്ആന്റണീസ് ഫൊറോന ചർച്ച്, ഒല്ലൂർ - 32.07 ലക്ഷം രൂപ, സെന്റ് മേരീസ് ചർച്ച്, ഇരിങ്ങാലക്കുട - 23.28ലക്ഷം, തിരുവമ്പാടി ക്ഷേത്രം, തൃശൂർ - 78.29ലക്ഷം എന്നീ ആരാധാനാലയങ്ങൾക്കാണ് തുക അനുവദിച്ചത്.....