തൃപ്രയാർ: നാട്ടിക ഇയ്യാനി ശ്രീഭഗവതി ക്ഷേത്രത്തിൽ ഉത്സവ ആറാട്ട് നടന്നു. രാവിലെ പട്ടരുകടവിലേക്ക് എഴുന്നള്ളിപ്പ് നടന്നു. വഴിനീളെ പറകൾ വെച്ച് ഭക്തർ വരവേറ്റു. 11 മണിയോടെയായിരുന്നു ആറാട്ട് . പഞ്ചവാദ്യം , കഞ്ഞിവിതരണം എന്നിവയുണ്ടായി. ജോഷി ശാന്തി, ഗിരീഷ് ശാന്തി, വിനോദ് ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ഇ.കെ സുരേഷ്, സെക്രട്ടറി ഇ.എസ് സുരേഷ് ബാബു, ഇ.എൻ.ടി സ്നിതീഷ്, ഇ.ആർ രാജു, ഇ.എൻ പ്രദീപ്കുമാർ എന്നിവർ നേതൃത്വം നല്കി.