varuna-pooja-
കയ്പ്പമംഗലം കമ്പനിക്കടവ് കൂരിക്കുഴി ദേശം ശ്രീ ഭഗവതി മഹാക്ഷേത്രത്തിലെ ചോതി നക്ഷത്രം ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന വരുണ പൂജ

കയ്പ്പമംഗലം: കയ്പ്പമംഗലം കമ്പനിക്കടവ് കൂരിക്കുഴി ദേശം ശ്രീ ഭഗവതി മഹാക്ഷേത്രത്തിലെ ചോതി നക്ഷത്രം ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് വരുണ പൂജയും മീനൂട്ടും നടത്തി. ക്ഷേത്രം തന്ത്രി സുകുമാരൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ശാന്തി ലിജേഷ്, ശ്രീജിത്ത് എന്നിവർ സഹകാർമ്മികരായി. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.