vijnanolsavam
പൊതുവിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച എടത്തിരുത്തി പഞ്ചായത്ത് തല വിജ്ഞാനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം : പൊതുവിദ്യാഭ്യാസ വകുപ്പും ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി എടത്തിരുത്തി പഞ്ചായത്ത് തല വിജ്ഞാനോത്സവം സംഘടിപ്പിച്ചു. ചെന്ത്രാപ്പിന്നി ജി.എൽ.പി സ്‌കൂളിൽ നടന്ന വിജ്ഞാനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.വി.സതീഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ രഞ്ജിനി സത്യൻ, ഗീത മോഹൻദാസ്, ടി.വി. മനോഹരൻ, പഞ്ചായത്തംഗങ്ങളായ രജിത ബാലൻ, നൗമി പ്രസാദ്, പ്രധാനദ്ധ്യാപിക കെ.എസ്. ലാലി, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, ടി.എൻ. തിലകൻ എന്നിവർ സംസാരിച്ചു.