വാടാനപ്പള്ളി: തളിക്കുളം പുളിപ്പറമ്പിൽ ശ്രീഭഗവതി ചാത്തൻ സ്വാമി ക്ഷേത്രമഹോത്സവം ആഘോഷിച്ചു. രാവിലെ മഹാഗണപതി ഹോമം, പന്തീരടി പൂജ, ശീവേലി, ഉച്ചയ്ക്ക് അന്നദാനം എന്നിവ നടന്നു. വൈകീട്ട് നടന്ന എഴുന്നള്ളിപ്പിൽ മൂന്ന് ആനകൾ അണിനിരന്നു. രാത്രി പൂമൂടൽ, തായമ്പക, എഴുന്നള്ളിപ്പ് എന്നിവ നടന്നു. ക്ഷേത്രം തന്ത്രി നാരായണൻ കുട്ടി ശാന്തി , മേൽശാന്തി അജയ് എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.