വാടാനപ്പിള്ളി: തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി പൊങ്കാല സമർപ്പണം നടന്നു. രാവിലെ വിശേഷാൽ പൂജകൾ നടത്തി. തുടർന്ന് ക്ഷേത്രം മേൽശാന്തി പ്രകാശൻ, ദിനേശ് എന്നിവരുടെ കാർമികത്വത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടന്നു. ചടങ്ങിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് ഇ.വി. ദശരഥൻ, സെക്രട്ടറി ഇ.എസ്. അശോകൻ, വൈസ് പ്രസിഡന്റ് ഇ. എസ് . അരുൺ, മാലതി ടീച്ചർ, ഇ.വി.എൻ. പ്രേംദാസ് , ഇ.വി.എൻ. സജീവ് , ഇ. എസ് , ഷൈജു, ഇ.സി. സന്തോഷ്, ഇ.എം. അജിത് , ഇ.സി. ഹരിദാസ് എന്നിവർ നേതൃത്വം നൽകി.