തൃശൂർ: നാടകത്തെയും നാടക കലാകാരന്മാരെയും അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി സ്ഥിരം നാടകവേദി സജ്ജീകരിക്കാൻ സർക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. കേരള സംഗീത നാടക അക്കാഡമിയിൽ പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന പ്രവർത്തനത്തിലാണ് സർക്കാർ. നാടകത്തിന്റെ ജനകീയത ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കും. കലാകാരന്മാർക്ക് അവരുടെ കഴിവുകൾക്കനുസരിച്ചുള്ള അംഗീകാരം നൽകാൻ സർക്കാർ എപ്പോഴും മുൻഗണന നൽകുന്നുണ്ട്. പ്രളയത്തെ തുടർന്ന് വ്രണപ്പെട്ട മനസുകളെ കൂട്ടിയോജിപ്പിക്കാൻ അന്താരാഷ്ട്ര നാടകോത്സവത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു...