മാള: പ്രളയ ദുരന്തം അനുഭവിച്ചവരുടെ മാനസിക നില വീണ്ടെടുക്കാൻ സമൂഹത്തിലെ പൊതു ഇടങ്ങൾക്ക് കഴിയുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കുഴൂർ കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയും പാറപ്പുറം യുവജനവേദിയും ചേർന്ന് സംഘടിപ്പിക്കുന്ന അമ്പു ഗ്രാമത്തിലെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പൊതു ഇടങ്ങൾ കുറെക്കാലമായി നശിപ്പിക്കപ്പെടുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ മന്ത്രി ആദരിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കണ്ടംകുളത്തി വൈദ്യശാല മാനേജിംഗ് ഡയറക്ടർ കെ.പി. വിൽസൺ, ജില്ലാ പഞ്ചായത്ത് അംഗം നിർമ്മൽ സി. പാത്താടൻ, ടി.എ. ഷമീർ, ബിജി വിൽസൺ, എം.കെ. ഡേവിസ്, വി.സി. വത്സൻ തുടങ്ങിയവർ സംസാരിച്ചു. അമ്പു ഗ്രാമം ഇന്ന് സമാപിക്കും.