തൃശൂർ: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അവിശ്വാസത്തിന്റെ രാഷ്ട്രീയം നടപ്പിലാക്കാനാണ് എൽ.ഡി.എഫ് സർക്കാർ ശ്രമിച്ചതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ. ഡി.സി.സി ഓഫീസിൽ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ആചാരവും അനുഷ്ഠാനവും സംരക്ഷിക്കപ്പെടണമെന്ന കോൺഗ്രസ് നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചു.
ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി. ബാലറാം, എം.പി. ജാക്‌സൺ, പത്മജ വേണുഗോപാൽ, സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, എൻ.കെ. സുധീർ, ജയ്‌സൺ ജോസഫ്, അനിൽ അക്കര എം.എൽ.എ, കെ.പി. വിശ്വനാഥൻ, തേറമ്പിൽ രാമകൃഷ്ണൻ, എം.പി. ഭാസ്‌കരൻ നായർ, ഒ. അബ്ദുറഹിമാൻകുട്ടി, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, എം.കെ. പോൾസൺ, ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ് , കെ.കെ. കൊച്ചുമുഹമ്മദ്, എം.കെ. അബ്ദുൾ സലാം, ഐ.പി. പോൾ, രാജേന്ദ്രൻ അരങ്ങത്ത്, ജോസ് വള്ളൂർ, അഡ്വ. ജോസഫ് ടാജറ്റ്, ഡോ. നിജി ജസ്റ്റിൻ, ജോൺ സിറിയക്, ടി.കെ. പൊറിഞ്ചു, അനിൽ പുളിക്കൽ, ലീലാമ്മ തോമസ് സംസാരിച്ചു.