മാള: തുമ്പൂർ ഹരിശ്രീ വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ പതിനൊന്നാം വാർഷിക ദിനാഘോഷങ്ങൾ പ്രണവം 2019 ബാലതാരം ശിവാനി മേനോൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയ മാതൃസമിതി പ്രസിഡന്റ് ദീപ സുകുമാരൻ ഭദ്ര ദീപം തെളിച്ചു. വിവേകാനന്ദ ട്രസ്റ്റ് പ്രസിഡന്റ് എൻ.പി. മുരളി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ടി.പി. ലത വിദ്യാലയ വൃത്തം അവതരിപ്പിച്ചു. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനുവേണ്ടിയുള്ള പദ്ധതി ഉദ്ഘാടനം ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി കെ.ബി. രാമകൃഷ്ണൻ നിർവഹിച്ചു. സി.സി. സുരേഷ്, സീരിയൽ നടനും ഡയക്ടറുമായ ഷാജു പൊറ്റക്കൽ എന്നിവരെ ആദരിച്ചു. എസ്.എൻ.ഡി.പി ചാലക്കുടി യൂണിയൻ പ്രസിഡന്റ് കെ.വി. ദിനേശ് ബാബു, കോഴിക്കോട് സായി വേദ വാഹിനി ആചാര്യൻ പുരുഷോത്തമൻ മംഗലശ്ശേരി എന്നിവർക്ക് കർമ്മ ശ്രേഷ്ഠ അവാർഡ് നൽകി. രാഷ്ട്രീയ സ്വയം സേവക സംഘം ഇരിങ്ങാലക്കുട ഖണ്ഡ് കാര്യവാഹ് സുനിൽ കെ.വി, ടി.സി. സേതുമാധവൻ , ഡി.പി. നായർ, കെ.എസ്. സുഗേഷ്, എൻ.പി. ശിവൻ, സോനാ നെൽസൻ, അലീന റോസ് എന്നിവർ സംസാരിച്ചു.
ഹരിശ്രീ വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ പതിനൊന്നാം വാർഷിക ദിനാഘോഷങ്ങൾ പ്രണവം 2019 ബാലതാരം ശിവാനി മേനോൻ ഉദ്ഘാടനം ചെയ്യുന്നു