തൃശൂർ: ആന്ധ്രയിലെ കുർനൂലിൽ നടന്ന നാഷണൽ സ്‌കൂൾ വെയ്റ്റ്‌ലിഫിറ്റിംഗ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 വിഭാഗത്തിൽ മെഡൽ ജേതാക്കളായ പ്രതിഭാകുമാരി എം.പി, ആരോമൽ ജിജു, ജാനിസ് ആബ്ബാസ്, മുഹമ്മദ് ഇബ്രാഹിം എന്നിവർക്ക് ജില്ലാ വെയ്റ്റ്‌ലിഫ്റ്റിംഗ് അസോസിയേഷനും തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിലും ചേർന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വിൻസെന്റ് കാട്ടൂക്കാരൻ, സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് അസോ. സെക്രട്ടറി ടി.ടി. ജയിംസ്, ബേസ്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പി.എ. ജോസ്, കോച്ച് ചിത്ര ചന്ദ്രമോഹൻ, തൃശൂർ ഹോക്കി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.ആർ. അജിത് ബാബു, എന്നിവർ വിജയികളെ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു.