pathaka-dinam
സർദാർ ഗോപാലകൃഷ്ണന്റെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് നടന്ന പതാകദിനത്തിൽ കെ.എ. വാസുദേവൻ പതാക ഉയർത്തുന്നു.

കയ്പ്പമംഗലം: സർദാർ ഗോപാലകൃഷ്ണന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പതാകദിനം ആചരിച്ചു. സർദാർ അന്ത്യവിശ്രമം കൊള്ളുന്ന വലപ്പാട് വട്ടപരത്തി കടപ്പുറത്ത് നിന്ന് പതാക ജാഥയും, പൈനൂരിൽ നിന്നും കൊടിമര ജാഥയും പുളിഞ്ചോട് സർദാർ നഗറിലേക്ക് എത്തിചേർന്നു. മുതിർന്ന അംഗങ്ങളായ കെ.സി. പരമേശ്വരൻ, കൊല്ലാറ രാമചന്ദ്രൻ എന്നിവർ കൊടിമരവും എൻ.സി. രവി പതാകയും ഏറ്റുവാങ്ങി. കെ.എ. വാസുദേവൻ പതാക ഉയർത്തി. തുടർന്ന് നടന്ന യോഗം സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.എൻ. തിലകൻ അദ്ധ്യക്ഷനായി. അഡ്വ. വി.കെ. ജ്യോതി പ്രകാശ്, എ.വി. സതീഷ്, കെ.ജി. സുഖ്‌ദേവ് എന്നിവർ സംസാരിച്ചു.