തൃശൂർ: അന്താരാഷ്ട്ര നാടകോത്സവത്തോട് അനുബന്ധിച്ചു 'മലയാളത്തിന്റെ പെണ്ണരങ്ങ് ' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ വിജയലക്ഷ്മി ടീച്ചർ , ഷൈലജ അമ്പു , സുരഭി ലക്ഷ്മി, അമ്പിളി, ജിഷ അഭിനയ എന്നിവർ പങ്കെടുത്തു. ശ്രീജ ആറങ്ങോട്ടുകര മോഡറേറ്ററായിരുന്നു. അഭിനയരംഗത്ത് മാത്രം ഒതുങ്ങിപ്പോകുന്ന പെൺ സാന്നിദ്ധ്യത്തെ നാടകത്തിന്റെ മറ്റു മേഖലകളായ രചന, സംവിധാനം, സാങ്കേതിക നിർവഹണം എന്നീ മേഖലകളിലേക്ക് എത്തിക്കുക എന്നതായിരുന്നു സംവാദത്തിൽ ഉയർന്നുവന്ന ആവശ്യം. രാഷ്ട്രീയ പ്രാധാന്യം കൂടിക്കൊണ്ടിരിക്കുന്ന കാലത്ത് അരങ്ങിനെ സ്ത്രീയുടെ ഏറ്റവും ക്രിയാത്മകമായ വേദി ആക്കുന്നതിനെ കുറിച്ചുള്ള ആശയങ്ങൾക്കും സംവാദം വഴിയൊരുക്കി.