asoakan

ചാലക്കുടി: കോടശേരി പഞ്ചായത്തിലെ കുറ്റിച്ചിറയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണക്കേശേരി വീട്ടിൽ അശോകൻ(60), ഭാര്യ വത്സല(52) എന്നിവരാണ് മരിച്ചത്. നിർമ്മാണം നടന്നു കൊണ്ടിരുന്ന തൊട്ടടുത്ത വീടിന്റെ അകത്താണ് ഇവർ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് അയൽവാസികൾ മരണ വിവരം അറിയുന്നത്. കുറ്റിച്ചിറയിൽ പലചരക്ക് കട നടത്തിയിരുന്ന അശോന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയുന്നു. ഇവരുടെ കട തിങ്കളാഴ്ച നേരത്തെ അടച്ചിരുന്നു. ചൊവ്വാഴ്ച ഏറെനേരം കഴിഞ്ഞിട്ടും കട തുറന്നുകാണാത്തതിനെ തുടന്നാണ് അയൽവാസികൾ അന്വേഷണം നടത്തിയത്. ഇവരുടെ വീടിന്റെ തൊട്ടടുത്ത് മുരിയാട് തെക്കേടൻ കളരിക്കൽ സിദ്ധാർത്ഥന്റെ വീട്ടിലെ ഹാളിൽ ഫാനിന്റെ ഹുക്കിലായിരുന്നു തൂങ്ങിമരണം. നാലു വർഷം മുമ്പ് ഇവരുടെ മകൻ അനൂപ് വാഹനാപകടത്തിൽ മരിച്ചിരുന്നു. വിവാഹിതയായ മകൾ ആര്യ കുണ്ടുകുഴിപ്പാടത്താണ് താമസം. പ്രമേഹം മൂലം കൗസല്യയുടെ ഒരു കാൽ നേരത്തെ മുറിച്ചിരുന്നു. രോഗത്തിന്റെ പിടിയിൽ ഭാര്യ കഴിയുന്നതിനാൽ അശോകൻ നിരാശനായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിക്കുളങ്ങര പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.