കൊടുങ്ങല്ലൂർ: ഇന്നുമുതൽ അഞ്ചു ദിവസങ്ങളിലായി കൊടുങ്ങല്ലൂരിലെ ഗുരുശ്രീ പബ്ളിക് സ്കൂളിൽ നടക്കുന്ന 38-ാം ദേശീയ സബ്ജൂനിയർ ബാൾ ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ആൺകുട്ടികളുടെ ടീമിനെ വി. അഖിലും പെൺകുട്ടികളുടെ ടീമിനെ പി.എസ്. ലക്ഷ്മിയും നയിക്കും. ആൺകുട്ടികളുടെ കേരള ടീം:അഖിൽ, സുമേഷ് (പാലക്കാട്), ശബരീനാഥ് (തിരുവനന്തപുരം), വിജയശങ്കർ, ഹരികൃഷ്ണൻ, ഗൗതം കിഷോർ (എറണാകുളം), അക്ഷയ് ബിജു (കോട്ടയം), അശ്വിൻ പി. (മലപ്പുറം), ദേവനാരായണൻ (തൃശൂർ), ഇഷാൻ ഗൗതം (കണ്ണൂർ). നിസാർ (കോച്ച്), വൈശാഖ്(മാനേജർ).
പെൺകുട്ടികളുടെ കേരള ടീം: ശ്രീലേഖ, അരുണിമ, ആരതി, ലക്ഷ്മി (എറണാകുളം), ശ്രേയ, അഞ്ജലി (പാലക്കാട്), അലീന റോസ്, അവീന (തൃശ്ശൂർ), ശ്രുതി, അൽഫിയ (തിരുവനന്തപുരം) എന്നിവരാണ് ടീമംഗങ്ങൾ. ഡോ. കിഷോർ കുമാർ (കോച്ച്). കെ.എസ്. വിഷ്ണുപ്രിയ (മാനേജർ).