തൃശൂർ: മണ്ണുത്തി മുളയം മേഖലയിൽ കാട്ടുതീ രൂക്ഷം. മുല്ലക്കരയിലേക്കും തീ പടർന്നതോടെ രണ്ടു യൂണിറ്റ് ഫയർഫോഴ്‌സ് എത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. ഇന്നലെ വൈകീട്ട് ആറേകാലോടെയാണ് സംഭവം. രാത്രി വൈകിയും തീ പൂർണമായും അണച്ചിട്ടില്ല. ഇതോടെ വീണ്ടും അവിടേക്ക് രക്ഷാപ്രവർത്തകർ തിരിച്ചതായി ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.