parakkulam-sucheekaranam
പാഴിയോട്ടുമുറി പറക്കുളത്തിന്റെ ശുചീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ ഉദ്ഘാടനം ചെയ്യുന്നു.

എരുമപ്പെട്ടി: പാഴിയോട്ടുമുറി പാറക്കുളത്തിന്റെ ശുചീകരണം തുടങ്ങി. വെള്ളറക്കാട് തേജസ് എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാരാണ് ശുചീകരിക്കുന്നത്. കടങ്ങോട് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തി കുളത്തിന്റെ നവീകരണവും ആരംഭിച്ചിട്ടുണ്ട്. വശങ്ങൾ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുക, പടവുകൾ നിർമ്മിക്കുക എന്നീ പ്രവൃത്തികളാണ് നടക്കുന്നത്. ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ നിർവഹിച്ചു. കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്‌സൺ ടി.എസ്. സുനിത അദ്ധ്യക്ഷയായി. കൃഷി ഓഫീസർ കെ. ബിന്ദു, എൻ.എസ്. കോ- ഓർഡിനേറ്റർ ജാക്‌സൻ, ചന്ദ്രൻ നെടിയേടത്ത് എന്നിവർ പങ്കെടുത്തു.