തളിക്കുളത്ത് ബി.ജെ.പി സംഘടിപ്പിച്ച പദയാത്ര
വാടാനപ്പിള്ളി: ശബരിമല ആചാരങ്ങളെ തകർക്കാൻ ശ്രമിച്ചെന്നും പ്രളയബാധിതരെ പോലും സംരക്ഷിച്ചില്ലെന്നും പിണറായി സർക്കാരിന്റെ രാക്ഷസ ഭരണമാണെന്നും ആരോപിച്ച് ബി.ജെ.പി തളിക്കുളം പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. ജാഥാ ക്യാപ്ടൻ ഭഗീഷ് പൂരാടന് പതാക കൈമാറി ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് തളിക്കുളം സെന്ററിൽ നടന്ന പൊതുസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ സംസാരിച്ചു. ബി.ജെ.പി നാട്ടിക നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജീവ് കണാറ, മണികണ്ഠൻ ആലയിൽ, പ്രദീപ് കുന്നത്ത്, ലിജി മനോഹരൻ, പ്രമീള സുദർശൻ, സിന്ധു ഷജിൽ, സാമി പട്ടരുപുരയ്ക്കൽ, സുജിത്ത് വല്ലത്ത്, ബിജോയ് പുളിയംബ്രറാ, ശ്രീജിൻ ആലുങ്ങൽ എന്നിവർ സംസാരിച്ചു.