ഇരിങ്ങാലക്കുട: ആലപ്പുഴ- ധൻബാദ് എക്‌സ്‌പ്രസിന്റെ എ.സി. കോച്ചിൽ നിന്നു പുക ഉയർന്നതിനെ തുടർന്ന് പത്ത് മിനിറ്റോളം യാത്ര തടസപ്പെട്ടു. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. എ.സി കമ്പാർട്ടുമെന്റിന്റെ ബാറ്ററി ഷോർട് സർക്യൂട്ടായതാണ് പ്രശ്‌നകാരണമെന്ന് അധികൃതർ അറിയിച്ചു. പുക കണ്ടതോടെ യാത്രികർ പരിഭ്രാന്തിയിലായി. വിവരമറിഞ്ഞതോടെ സ്‌റ്റോപ്പ് ഇല്ലാതിരുന്നിട്ടും ഇരിങ്ങാലക്കുടയിൽ നിറുത്തുകയായിരുന്നു. പ്രശ്‌നം വേഗം പരിഹരിച്ച് യാത്ര തുടർന്നു.