മാപ്രാണം: വർണ്ണ തീയ്യറ്ററിന് പുറക് വശത്ത് താമസിക്കുന്ന കോഞ്ചാത്ത് വീട്ടിൽ സോമശേഖരന്റെ മകൻ സുഹാസിനെ (26) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് മൃ-തദേഹം കണ്ടത്. ഒരു ദിവസം പഴക്കമുണ്ടെന്ന് കരുതുന്നു. മെഡിക്കൽ റെപ്രസന്റിറ്റീവ് ആയി ജോലി നോക്കിയിരുന്ന സുഹാസ് തനിച്ചാണ് താമസിച്ചിരുന്നത്. കുടുംബമായി എല്ലാവരും വിദേശത്താണ്. സഹോദരങ്ങൾ: സോഹീൻ, സോജി.