ചാലക്കുടി: വി.ആർ. പുരം ശാസ്താംകുന്നിൽ പൊലീസുകാരെ ദേഹോപദ്രവം ഏൽപ്പിച്ച നാല് യുവാക്കൾ അറസ്റ്റിൽ. വെള്ളാഞ്ചിറ പറമ്പിക്കാട്ടിൽ മിഥുൻ(25), വല്ലക്കുന്ന് പാലമറ്റത്ത് ജോയൽ(23), ശാസ്താംകുന്ന് തത്തുപറ വിഷ്ണു(28), ആളൂർ എടത്താടൻ അശ്വിൻ(28) എന്നിവരെയാണ് ചാലക്കുടി പൊലീസ് സ്റ്റേഷൻ ഓഫീസർ ജെ. മാതു, എസ്.ഐ. വി.എസ്. വത്സകുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ശാസ്താംകുന്ന്‌ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇവിടെ ജില്ലാ റിസർവ് പൊലീസിന്റെ കാവൽ ഉണ്ടായിരുന്നു. മേളം നടക്കുന്ന ഭാഗത്തേക്ക് ന്യൂജെൻ ബൈക്കുകൾ ഓടിച്ചുകയറ്റാൻ ശ്രമിച്ചത് പൊലീസുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്.