ചേലക്കര: എളനാട് കുട്ടാടൻചിറ നരിക്കുണ്ട് ഭാഗത്തു വനത്തിൽ തീയിട്ട കുറ്റത്തിന് പിടിയിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. തോട്ടറപ്പായിൽ ടി.വി. ഷിബുവിനെയാണ് എളനാട് ഫോറസ്റ്റ് സ്റ്റേഷനിൽ വനം കുറ്റകൃത്യത്തിന് കേസ് രജിസ്റ്റർ ചെയ്തു കോടതിയിൽ ഹാജരാക്കിയത്. 30 സെന്റ് സ്ഥലം തീപടർന്നു നശിച്ചതായി വനപാലകർ പറഞ്ഞു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തീ പടർന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ റെയിഞ്ചർ എം. ഷാജഹാന്റെ നേതൃത്വത്തിൽ വനപാലകരെത്തി തീയണക്കുകയായിരുന്നു. ഫോറസ്റ്റർമാരായ ഡി. രഞ്ജിത്ത് രാജ്, വൈ.എം. സുധീർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.